Random Video

അബിയെ അനുസ്മരിച്ച് മഞ്ജു | filmibeat Malayalam

2017-12-01 43 Dailymotion

Manju Warrier On Abi
മിമിക്രി കലാകാരനും അഭിനേതാവുമായ അബി ഓർമ്മയായെന്ന് വിശ്വസിക്കാനാകുന്നില്ലെന്ന് മഞ്ജു വാര്യർ. ഫേസ്ബുക്കിലൂടെയാണ് മഞ്ജു അബിയെ അനുസ്മരിച്ചിരിക്കുന്നത്. മിമിക്രി ആസ്വദിക്കാന്‍ തുടങ്ങിയ കാലം മുതല്‍ മനസ്സില്‍ പതിഞ്ഞ മുഖമാണ് അബിക്കയുടേത്. താരങ്ങളെ അനുകരിക്കുമ്പോള്‍ ആ മുഖത്ത് വരുന്ന ഭാവം കണ്ട് അത്ഭുതപ്പെട്ട് പോയിട്ടുണ്ടെന്ന് മഞ്ജു വാര്യര്‍ പറയുന്നു. അബിയുടെ മാസ്റ്റർ പീസായിരുന്നു ആമിനത്താത്ത. ആമിനത്താത്തയായി അബീക്കയെ അല്ലാതെ മറ്റാരെയും ചിന്തിക്കാൻ കഴിയില്ലെന്നും മഞ്ജു പറയുന്നു. ദിലീപേട്ടന്റെയും നാദിര്‍ഷക്കയുടെയും കൂട്ടായ്മയില്‍ പിറന്ന ദേ മാവേലി കൊമ്പത്തിന്റെ എല്ലാ കാസര്‌റുകളും താന്‍ മനപ്പാഠമാക്കിയിരുന്നു. നേരിട്ട് പരിചയപ്പെട്ടപ്പോള്‍ ആരാധനയെക്കുറിച്ച് അദ്ദേഹത്തോട് പറഞ്ഞിരുന്നു.വര്‍ഷങ്ങള്‍ക്ക് ശേഷം മകന്‍ ഷെയിന്‍ നിഗം തന്നോടൊപ്പം അഭിനയിക്കുന്നതിനിടയില്‍ അബി ലൊക്കേഷനിലേക്ക് ഓടി വന്നിരുന്നുവെന്നും താരം ഓര്‍ത്തെടുക്കുന്നു. കെയര്‍ ഓഫ് സൈറാബാനുവില്‍ മഞ്ജു വാര്യരും ഷെയിന്‍ നിഗവും ഒരുമിച്ച് അഭിനയിച്ചിരുന്നു.